Google+ Badge

Sunday, 5 January 2014

ലയനം


വിണ്ണിൻ ഗദ്ഗദമൊരു
നോവായ്‌ വീണുടയും 
മഴത്തുള്ളികളിൽ
അലിഞ്ഞു ചേരുന്നു.
അതേറ്റു വാങ്ങുമീ
മണൽ തരികളിലൊരു
നനവിൻ ആത്മ നിർവൃതി
പുതു ഗന്ധമായുന്മാദമായ്
ഓരോ മിഴിയിലും
പ്രണയവും രതിയുമെഴുതുന്നു.