ഞാൻ കവിതകളുടെ ചിറകുകൾക്കായി
എന്റെ ഹൃദയം ആകാശമാക്കിയവൾ
Wednesday, 11 June 2014
അഹല്യാമോക്ഷം
ഞാനകപ്പെട്ടു പോയ കിടങ്ങിന്റെ മൃതി സ്പർശമായി നിന്റെ ഓർമ്മകൾ. കണ്ണുകളിൽ പുക പെരുകുന്നു. അകന്നു മാറലുകളുടെ പച്ച വിറകിന്മേൽ എന്റെ ജന്മ ദീർഘമായ ശവദാഹം. ചുടുക്കാട്ടിൽ വെട്ടി നുറുക്കപ്പെട്ട സൗന്ദര്യമായി യൗവ്വന കാലം കിടന്നു, മുക്തിയുടെ കാരുണ്യ ചുംബനവും കാത്ത്.
No comments:
Post a Comment