പതിഞ്ഞ വഴികളിൽ
തണുപ്പിലൂടെ തേരട്ടയെപ്പോലിഴഞ്ഞും
പല ദേശങ്ങളും പല ഭാഷകളുമായി
രാവും പകലുംഇരുമുടി കെട്ടാക്കി
ഉറുമ്പിൻപ്പറ്റങ്ങൾപ്പോൾ അനാദിയായ്
തുടരുന്നു മനുഷ്യന്റെ അശരണ യാത്രകൾ
ഒരിക്കലും വാടാത്ത
ഒരിക്കലും പറിച്ചെടുക്കാൻ
തോന്നാത്ത മഞ്ഞിന്റെ ഇതളുകളുള്ള
ഒരു തൂ വെള്ള പൂവായി ഞാനും .
No comments:
Post a Comment