മരണം കയ്യൊപ്പിട്ട പ്രാണനെ
പൊതിഞ്ഞു പിടിച്ച വിതുമ്പലുകൾ,
വേർപിരിയുന്നതിനു തൊട്ടുമുൻപുള്ള
മൗനമിരുണ്ട നോവിന്റെ
ഉൾക്കാടിനുള്ളിലേക്ക്
കണ്ണീർച്ചാലുകൾ വെട്ടി .
വാക്കുകൾ ഇടമുറിഞ്ഞ്
തനു തളർന്ന നേർത്ത മിടിപ്പിൽ
ശൈത്യത്തിന്റെ കൊടും വേരുകൾ
ആഴ്ന്നിറങ്ങി നേർത്തൊരു
ചിറകടിയൊച്ചയിൽ
കൂടൊഴിഞ്ഞപക്ഷിയായ് ഞാൻ .
ഈ ജന്മത്തിൽ ഇത്ര മാത്രം.
സ്വപ്നങ്ങളിനിയും ബാക്കിയാണ് .
അനിവാര്യമെന്ന്അറിയാമായിരുന്നിട്ടും
ഒരു മിന്നൽപ്പിടഞ്ഞ വേദനയോടെ
ഒന്നു മാത്രമെടുക്കുന്നു ഞാൻ
നിൻ കണ്ണിലൂറും ഈ അലിവു മാത്രം .
പൊതിഞ്ഞു പിടിച്ച വിതുമ്പലുകൾ,
വേർപിരിയുന്നതിനു തൊട്ടുമുൻപുള്ള
മൗനമിരുണ്ട നോവിന്റെ
ഉൾക്കാടിനുള്ളിലേക്ക്
കണ്ണീർച്ചാലുകൾ വെട്ടി .
വാക്കുകൾ ഇടമുറിഞ്ഞ്
തനു തളർന്ന നേർത്ത മിടിപ്പിൽ
ശൈത്യത്തിന്റെ കൊടും വേരുകൾ
ആഴ്ന്നിറങ്ങി നേർത്തൊരു
ചിറകടിയൊച്ചയിൽ
കൂടൊഴിഞ്ഞപക്ഷിയായ് ഞാൻ .
ഈ ജന്മത്തിൽ ഇത്ര മാത്രം.
സ്വപ്നങ്ങളിനിയും ബാക്കിയാണ് .
അനിവാര്യമെന്ന്അറിയാമായിരുന്നിട്ടും
ഒരു മിന്നൽപ്പിടഞ്ഞ വേദനയോടെ
ഒന്നു മാത്രമെടുക്കുന്നു ഞാൻ
നിൻ കണ്ണിലൂറും ഈ അലിവു മാത്രം .
No comments:
Post a Comment