കണ്ണുകൾ
നനവും നീലാകാശവും
കുടികൊള്ളുന്ന സമുദ്രങ്ങൾ .
പ്രകൃതിയുടെ പ്രാർഥനയിൽ
ഉറവകളിൽ തുളുമ്പുന്ന
മണൽക്കിനാവ്.
കാറ്റിന്റെ വിരഹത്തിലും
പ്രണയത്തിന്റെ തണുപ്പിലും
മഴയിൽ ഞാൻ തുള്ളി തുള്ളിയായി
ഭൂമിയിലേക്ക് അടർന്നു വീഴുമ്പോൾ
ഇടിമിന്നൽ ആകാശത്ത് എഴുതി വച്ചു
ജന്മമൊഴിഞ്ഞ നിലവിളിയിലൊരു
മുകിൽ കനവ്.
No comments:
Post a Comment