ഞാൻ കവിതകളുടെ ചിറകുകൾക്കായി
എന്റെ ഹൃദയം ആകാശമാക്കിയവൾ
Friday, 12 July 2013
സോളാർ കത്തുന്നു
ജനാധിപത്യത്തിന്റെ ശ്രീ കോവിലെരിഞ്ഞു സോളാർ കത്തുന്നു . സംസ്ക്കാരങ്ങൾ മലിനമായി പൈതൃകങ്ങൾ മറവിയായി . പട്ടിണി മരണങ്ങൾ രോഗ ദുരിതങ്ങൾ പിന്നെയും കണ്ണീരായി ഒരുപാടു കാഴ്ചകൾ സോളാർ പുകമറക്കുള്ളിൽ അവർ ആഴത്തി വച്ചു അഴിമതിയുടെ ദുർഗന്ധം പേറിയ കാറ്റ് അരയാൽ കൊമ്പിൽ തൂങ്ങി മരിച്ചു . മൗനങ്ങൽ ഭേദിച്ചു കൊടുങ്കാറ്റായി നമുക്കിനി വീശിയടിക്കം അധികാരത്തിന്റെ ഇരുണ്ട കോട്ടകൾ തകര്ന്നു വീഴട്ടെ .
No comments:
Post a Comment