അഴിമതിയുടെ മഹാസമുദ്രം
കേന്ദ്രമെങ്കിൽ മറ്റുള്ളവയതിൻ
പോഷക നദികൾ മാത്രം.
യുദ്ധം എവിടെയുമാകട്ടെ
ക്ഷതമേൽക്കുന്നത്
ഹൃദയത്തിന്റെ
ചുവരുകല്ക്കാണ്.
കത്തുന്നത് തന്റെയോ
അപരെന്റെയോ വയലാകട്ടെ
പട്ടിണിയാകുന്നത് ജീവിതമാണ് .
തരിശു നിലങ്ങൾക്ക് താഴെ
വന്ധ്യമാകുന്നത്
ഭൂമിയുടെ ഗർഭപാത്രമാണ്.
No comments:
Post a Comment