വഴി ഒരു സങ്കല്പം മാത്രമായി തീരുന്നു.
പാറകളും കുഴികളും വളർന്നു നിൽക്കുന്ന
ജീവിതത്തിന്റെ തെരുവുകൾ.
മങ്ങിയ പാതയിലേക്ക് ചാഞ്ഞു
നിൽക്കുന്ന പുൽനാമ്പുകൾ,
വകഞ്ഞു മാറ്റി പിന്നിടുന്ന ദൂരമത്രയും
അതിന്റെ മൂർച്ചയുള്ള ഇലകൾ
മുഖത്തും കൈ കാലുകളിലും
ഹൃദയത്തിലും അടയാളം പതിപ്പിച്ചു-
കൊണ്ടിരുന്നുവേതോ അനുഭവ പാഠംപ്പോലെ.
No comments:
Post a Comment