Thursday, 13 February 2014

മഞ്ചാടിമണികൾ

ആരും കാണാത്ത അദൃശ്യമായൊരു
കുമിളക്കുള്ളിൽ സ്വയം മറന്ന്
പ്രണയവും പേറി ഞാൻ മരിക്കാനിറങ്ങി.
ഹൃദയം വിളക്കിച്ചേർത്ത വേരുകളിലെന്തോ
പറിച്ചു കളയുന്നപ്പോലൊരു വേദന പുളഞ്ഞു-
 വന്നുള്ളിലെവിടെയോ കൊളുത്തി വലിച്ചു.
നീ നടന്നകന്ന മണൽത്തരികളിലൊക്കെയും
മനസ്സ് കൊണ്ട് ഞാനെൻറെ പേരെഴുതി വച്ചു. 
ഏതോ ദൂരത്ത്‌ നിന്നുമീ മുറ്റത്ത് വീഴുന്ന മഞ്ചാടിമണികൾ
പൊതിഞ്ഞു പിടിച്ചൊരെൻ കൈത്തലം
ഓടി വന്നാരോ തട്ടി തെറിപ്പിക്കവെ മെല്ലെ നിറഞ്ഞു
തൂവിപ്പോം മിഴി പൂവിലെ കണ്ണുനീരിനും മഴവില്ല്- 
തീർക്കാൻ കഴിയുമെന്നറിഞ്ഞു ഞാനൊരു മാത്രയിന്ന്.
ഹൃദയമിടിപ്പുപ്പോൽ തുള്ളി തെറിക്കുന്നുയെൻ
കവിൾ തൊട്ടു നനയുമീ നോവുകൾ.
ഒരു വിരൽത്തുമ്പിനപ്പുറം കൈയെത്തിപ്പിടിക്കാൻ
നിന്നരികെയെന്നും ഞാനുണ്ടായിരുന്നെങ്കിലും-
നീയറിയാതെ പോയിയെൻ വസന്തം മുഴുവനും
ഗ്രീഷ്മമായ് പൊഴിഞ്ഞു മായും വരെ.
കാലം എന്നിൽ നിന്നീ പ്രണയത്തെ മായ്ച്ചു കളഞ്ഞാലോ ?
അഗ്നി നാമ്പുകൾക്കുള്ളിലെൻ ചിത്തം വെന്തു മരിച്ചാലോ ?
നിന്നിൽ ഞാനിതുവരെ വേരുറപ്പിച്ചിട്ടില്ലയെന്തെന്നോ
നിന്നിലെ കാറ്റാണ് ഞാൻ മണ്ണാണ് ഞാൻ
ഇവിടെയുതിരും നിലാവും
അടർന്നു വീണു നിന്നിലലിയിക്കുന്ന
തുഷാര ബിന്ദുക്കളും ഈ ഞാൻ തന്നെ.  


           
   
         
       

No comments:

Post a Comment