കാറ്റ് പിടിക്കുന്ന
ഉയരങ്ങൾ താണ്ടി
അജ്ഞാതമാം
ഭൂ രാശികളിലെ
ആരണ്യഗർഭങ്ങളിലൂടെ
കടന്നു പോകുമ്പോൾ
ഒരു കിളിയൊച്ച,
ഒരു കാട്ടു ചോല,
മുഖം തൊട്ടു കടന്നു പോകുന്ന
ഒരു മേഘക്കീറ്,
ആയാസങ്ങൾക്കൊടുവിൽ
ഒരു പൂമരക്കാട്.
നഷ്ട്പെട്ടു പോകുന്നത്
കണ്ടെത്തുന്ന സുഖത്തിൽ
മനുഷ്യനും പ്രകൃതിയും
ആദിമമായ സംവേദനങ്ങൾ.
മനസ്സിൽ ഒരു പുനസൃഷ്ടിയുടെ
പരിക്രമണത്തിന്റെ ഉൾതുടിപ്പുകൾ.
ഉയരങ്ങൾ താണ്ടി
അജ്ഞാതമാം
ഭൂ രാശികളിലെ
ആരണ്യഗർഭങ്ങളിലൂടെ
കടന്നു പോകുമ്പോൾ
ഒരു കിളിയൊച്ച,
ഒരു കാട്ടു ചോല,
മുഖം തൊട്ടു കടന്നു പോകുന്ന
ഒരു മേഘക്കീറ്,
ആയാസങ്ങൾക്കൊടുവിൽ
ഒരു പൂമരക്കാട്.
നഷ്ട്പെട്ടു പോകുന്നത്
കണ്ടെത്തുന്ന സുഖത്തിൽ
മനുഷ്യനും പ്രകൃതിയും
ആദിമമായ സംവേദനങ്ങൾ.
മനസ്സിൽ ഒരു പുനസൃഷ്ടിയുടെ
പരിക്രമണത്തിന്റെ ഉൾതുടിപ്പുകൾ.
No comments:
Post a Comment