എനിക്കും നിനക്കുമിടയിലെ
മൗനത്തിന്റെ നനുത്ത
ഇടനാഴികളിൽ വറ്റി മറഞ്ഞ
വാക്കിന്റെ കടലുകൾ.
എന്റെ ജീവൻ കിനാവും
പ്രണയവുമായ്
ഉള്ളു വെന്ത ചൂടിൽ
പരസ്പരം കൊത്തി മരിക്കാൻ
കൊതിയോടെ ചുറ്റി തിരിഞ്ഞ
ചിറകടിയൊച്ചകൾ,
ഉണ്ടിവിടെ തിരകളായ്
നിശബ്ദ മർമ്മരങ്ങളായ്,
മറന്നു പോകാൻ മറന്ന
എന്റെ ശൂന്യാകാശങ്ങളിലെ
നക്ഷത്ര വെളിച്ചങ്ങളെ
പുൽകുവാനാകാതെ
പൊഴിഞ്ഞ തൂവലിൽ
നോവിൻ നിണം മണക്കുന്നു.
മൗനത്തിന്റെ നനുത്ത
ഇടനാഴികളിൽ വറ്റി മറഞ്ഞ
വാക്കിന്റെ കടലുകൾ.
എന്റെ ജീവൻ കിനാവും
പ്രണയവുമായ്
ഉള്ളു വെന്ത ചൂടിൽ
പരസ്പരം കൊത്തി മരിക്കാൻ
കൊതിയോടെ ചുറ്റി തിരിഞ്ഞ
ചിറകടിയൊച്ചകൾ,
ഉണ്ടിവിടെ തിരകളായ്
നിശബ്ദ മർമ്മരങ്ങളായ്,
മറന്നു പോകാൻ മറന്ന
എന്റെ ശൂന്യാകാശങ്ങളിലെ
നക്ഷത്ര വെളിച്ചങ്ങളെ
പുൽകുവാനാകാതെ
പൊഴിഞ്ഞ തൂവലിൽ
നോവിൻ നിണം മണക്കുന്നു.
No comments:
Post a Comment