നിന്റെ
മൗനത്തിന്റെ അടഞ്ഞ
വാതിലിനിപ്പുറം
ശ്വാസമറ്റു വീഴുന്ന
വാക്കുകളുടെ
കണ്‍വെളിച്ചങ്ങൾ.
നിറയാൻ
കാത്തു നില്ക്കാതെ
ഒഴുകിപ്പോയ
ഹൃദയ മർമ്മരങ്ങളുടെ
നീലിച്ച നദികൾ
ഋതുഭേതങ്ങളുടെ
ഗ്രീഷ്മങ്ങളിൽ
വറ്റി മറയാതെ ഒരൊറ്റ
ചുംബനത്താലെന്റെ,
കവിൾ നനവിൻ തിളക്കത്തെയൊരു
സ്പന്ദനത്തിൻ വൈഡൂര്യമാക്കു,
മൃതിയുടെ കടവിൽ നിന്ന് ഞാൻ
പ്രണയത്താൽ തിളക്കും
നിൻ നെഞ്ചിലെ ചൂടിൽ
ഉരുകിയടിഞ്ഞു ചേരട്ടെ.
മൗനത്തിന്റെ അടഞ്ഞ
വാതിലിനിപ്പുറം
ശ്വാസമറ്റു വീഴുന്ന
വാക്കുകളുടെ
കണ്‍വെളിച്ചങ്ങൾ.
നിറയാൻ
കാത്തു നില്ക്കാതെ
ഒഴുകിപ്പോയ
ഹൃദയ മർമ്മരങ്ങളുടെ
നീലിച്ച നദികൾ
ഋതുഭേതങ്ങളുടെ
ഗ്രീഷ്മങ്ങളിൽ
വറ്റി മറയാതെ ഒരൊറ്റ
ചുംബനത്താലെന്റെ,
കവിൾ നനവിൻ തിളക്കത്തെയൊരു
സ്പന്ദനത്തിൻ വൈഡൂര്യമാക്കു,
മൃതിയുടെ കടവിൽ നിന്ന് ഞാൻ
പ്രണയത്താൽ തിളക്കും
നിൻ നെഞ്ചിലെ ചൂടിൽ
ഉരുകിയടിഞ്ഞു ചേരട്ടെ.
No comments:
Post a Comment