Thursday, 30 January 2014

ശ്മശാനങ്ങൾ

ശ്മശാനങ്ങൾ
സുന്ദരമായ സ്ഥലങ്ങൾ
ചുറ്റും മരങ്ങൾ
മാലാഖമാരുടെ പ്രതിമകൾ.
എവിടെക്കെന്നില്ലാതെ നീളുന്ന
ഇടുങ്ങിയ നടപ്പാതകൾ.
ഓരോ കല്ലിലും ജീവിക്കാൻ -
മറന്നുപ്പോയ ജീവിതങ്ങളുടെ
പറയപ്പെടാത്ത കഥകൾ-
അലയടിക്കുന്ന
 നിശബ്ദതയുറങ്ങുമിടം.
അന്വേഷിക്കുന്നവർക്ക് മാത്രം
കേൾക്കാനാവുന്ന മർമ്മരങ്ങൾ.
ചരടു പൊട്ടിയ പട്ടം പോലെ
വായുവിലൂടൊഴുകിയുയർന്ന്
മേഘങ്ങളോടു സംസാരിച്ച്
കാറ്റടിച്ചിടത്തേക്ക് പറന്നു പോവുന്ന
ആത്മാവിന്റെ ധൂളികൾ.
ശൂന്യതയിലെ പൂർണ്ണതകളായ്
ഒന്നുമില്ലായ്മ എല്ലാമായി നിറയുന്ന
നിത്യതയുടെ നിതാന്ത സത്യം.

        
 


No comments:

Post a Comment