മരുഭൂമിയിലെ ചുട്ടുപ്പഴുത്ത മണൽ -
തിരമാലകൾ ചവുട്ടിത്തള്ളി
വേലികളോ വരമ്പുകളോയില്ലാത്ത
വെയിലാളുമീയെഴുത്തിൻ വനഭൂമിയിൽ
ചുളിഞ്ഞ നെറ്റിത്തടങ്ങൾക്ക് താഴെ
വരണ്ട കണ്ണുകളോടെ ശിക്ഷിക്കാൻ മാത്രം
കാംക്ഷിക്കുന്ന അജ്ഞാതപഥികർ,
ചാരശ്രംഗലയിലെ കണ്ണിപ്പോൽ
രൗദ്രതയോടെ പെണ്ണെഴുത്തിനെ
ഭോഗിച്ചുറഞ്ഞലറുന്നവർ,
എഴുത്തിനുന്മാദമാം പശിയുള്ള മണ്ണിൽ
പുഷ്പങ്ങളും വിഷക്കനികളും
ഉത്ഭവിക്കുമെന്നറിയാത്ത
ജീർണ്ണതയുടെ പര്യായങ്ങൾ,
പരസ്പരം കാണാനാവാത്ത
മനസിലെ ഇരുട്ടിൽ അജ്ഞതയുടെ-
ചിലന്തികൾ വലനെയ്യുമ്പോൾ-
കല്ലെറിയാൻ വേണ്ടിടത്തോളം
പാപനിർമുക്തമായ കരങ്ങളെങ്ങുമില്ല .
തിരമാലകൾ ചവുട്ടിത്തള്ളി
വേലികളോ വരമ്പുകളോയില്ലാത്ത
വെയിലാളുമീയെഴുത്തിൻ വനഭൂമിയിൽ
ചുളിഞ്ഞ നെറ്റിത്തടങ്ങൾക്ക് താഴെ
വരണ്ട കണ്ണുകളോടെ ശിക്ഷിക്കാൻ മാത്രം
കാംക്ഷിക്കുന്ന അജ്ഞാതപഥികർ,
ചാരശ്രംഗലയിലെ കണ്ണിപ്പോൽ
രൗദ്രതയോടെ പെണ്ണെഴുത്തിനെ
ഭോഗിച്ചുറഞ്ഞലറുന്നവർ,
എഴുത്തിനുന്മാദമാം പശിയുള്ള മണ്ണിൽ
പുഷ്പങ്ങളും വിഷക്കനികളും
ഉത്ഭവിക്കുമെന്നറിയാത്ത
ജീർണ്ണതയുടെ പര്യായങ്ങൾ,
പരസ്പരം കാണാനാവാത്ത
മനസിലെ ഇരുട്ടിൽ അജ്ഞതയുടെ-
ചിലന്തികൾ വലനെയ്യുമ്പോൾ-
കല്ലെറിയാൻ വേണ്ടിടത്തോളം
പാപനിർമുക്തമായ കരങ്ങളെങ്ങുമില്ല .
No comments:
Post a Comment