Wednesday, 12 March 2014

അബദ്ധം

സൂര്യനും ചന്ദ്രനും
നക്ഷത്രങ്ങളുമെല്ലാം
താങ്ങിപ്പിടിച്ച്
തട്ടീം മുട്ടീം വീഴ്ത്താതെ
തലയ്ക്കു മുകളിൽ
പിടിച്ചു നിർത്തുന്ന
ഈ ശൂന്യതയിൽ സ്വയം-
ഉള്ളിൽ പിടിത്തം കിട്ടാതെ
നമ്മുക്ക് ചുറ്റും നാം
കറങ്ങികൊണ്ടേയിരിക്കുന്നു.
പിറന്നതെ അബദ്ധം പിന്നെ
ഉരുണ്ടുപ്പിരണ്ടും നടന്നും വീണും
എഴുന്നേറ്റു ജീവിച്ചത് അതിലും അബദ്ധം
അതിനിടയിലറിയാതെ
വളര്ന്നുപ്പോയത് അതിലേറെ അബദ്ധം.
സാധാരണക്കാരന്റെ ജീവിതത്തിന്റെ
കാറ്റുവീഴ്ചയെ ആ വഴിക്കാണ്
അവന്റെ രാജ്യം നയിക്കുന്നത്.

No comments:

Post a Comment