ഞാൻ കവിതകളുടെ ചിറകുകൾക്കായി
എന്റെ ഹൃദയം ആകാശമാക്കിയവൾ
Saturday, 19 October 2013
ആറാട്ട്.
ആത്മാക്കൾ പാഞ്ഞു നടന്നു
തലങ്ങും വിലങ്ങും.
ചിലർ ഏന്തി വലിഞ്ഞ്
ഉരുളിയിലെ പാൽക്കുടിക്കുന്നു.
ചിലർ മധുരപലഹാരങ്ങൾ തിന്നുന്നു.
നന്മയുടെ പ്രസാദത്തിൽ
കരിമ്പടം പുതച്ച മനുഷ്യ
പ്രേതങ്ങളുടെ ആറാട്ട്.
No comments:
Post a Comment