Monday, 23 February 2015

എന്റെ മരണം

എന്റെ മരണം
പ്രിയപ്പെട്ടവർക്കെന്നെ
നഷ്ടപ്പെടുത്തിയേക്കാമെങ്കിലും
അവരുടെ ജീവിതം ഞാനില്ലാതെയും തുടരും,
എന്റെ സ്ഥാനത്ത് പുതിയൊരാൾ വരും.
നിലാവ് പറന്നിറങ്ങുന്ന  സംഗീതം നിറഞ്ഞ
എന്റെ മുറിയിലവർ ശയിക്കും,
എന്റെ പുസ്തകങ്ങൾ വായിക്കും,
എന്റെ ചിത്രങ്ങളെ നോക്കി കാണും,
ഹൃദ്യമായ നിശബ്ദ സന്ധ്യകളിൽ
ഞാൻ കാത്തു വച്ച ഗസലുകളവർ കേൾക്കും,  
എന്റെ ചെമ്പകം പൂത്ത
പുലരികളുടെ ഗന്ധമവർ നുകരും,
എന്റെ മരണം മറക്കപ്പെടും. 



  
     

No comments:

Post a Comment