Tuesday, 22 March 2016

രാത്രിയിലെ ആകാശത്തിലേയ്ക്ക്
ഞാനെന്റെ ജാലകങ്ങൾ തുറന്നിട്ടു.
മഞ്ഞു കണങ്ങൾ പറ്റിനിൽക്കുന്ന
മുഖവുമായി നിലാവ്
മുറിയിലേയ്ക്ക് എത്തിനോക്കുന്നു.
നക്ഷത്രങ്ങളുടെ പുഞ്ചിരിയിൽ
ഓർമ്മകളും,വർഷങ്ങളും,
ദുഖങ്ങളും നിറയുന്നു.
കടലിനു മീതെ മേഘങ്ങളെ
കീറിമുറിച്ച് വീശി പറക്കാൻ
മനസ്സ് ചിറകുകളാവുന്നു.
രാത്രിയുടെ ഗർഭ തടങ്ങളിൽ
ഋതുക്കൾ മാറുമ്പോൾ
ജാലകമിരുളുന്നു.
അടയുന്ന വാതിലിനു പിന്നിൽ
കണ്ണീരിൽ കുതിർന്ന ചന്ദ്രമുഖം.
കണ്ണികൾ അറ്റ
കാലത്തിന്റെ അസ്ഥിരതയിൽ
കണ്ണുകളിൽ ഇപ്പോഴും
ഒരു നനവ്‌ ബാക്കി നില്ക്കുന്നു.
ചിലപ്പോഴെങ്കിലും മൌനത്തിന്
മൊഴികളെക്കാൾ ഒരുപാട്
കഥകൾ പറയാൻ കഴിയും.

Monday, 14 March 2016

മരുക്കാടിന്റെ വിജനതയിൽ
തപിച്ചുടഞ്ഞു പോകുന്ന
ചോലക്കാടുകളുടെ ഞെരുക്കങ്ങളിൽ
മൌനത്തിൻറെ കടൽത്തിരയിളക്കങ്ങളിൽ
പറയാൻ ബാക്കിയായ മൃത ഭാഷകളിൽ
കെട്ടുപോകുന്ന വിലാപങ്ങളിൽ
എഴുത്തിനൊപ്പം പൊള്ളുന്ന മന്ത്രാക്ഷരങ്ങളിൽ
ജീവിതത്തോടൊപ്പം ഞാൻ മടക്കി വച്ചിരുന്നു
പണ്ടെന്നോ നീ ചുംബിച്ചടച്ചയെൻ കണ്ണുകൾ.
If water were kisses
I had send you the sea
If leaves were hugs
I had send you a tree
If night was love
I had send you the stars
If flowers were smile
I had send you a spring time
You have got me going crazy.
You are lighting
The fire of love.
ഒരു മഴത്തുള്ളിയുടെ വീഴ്ച
ഒരു കാട്ടാറിന്റെ പൊട്ടിച്ചിരി
ഒരു മുല്ലക്കാടിനെയാകെ
അപഹരിച്ചകലുന്ന കാറ്റിന്റെ കുസൃതി
ഋതുക്കൾ തണൽ വിരിയ്ക്കുന്ന
മരചില്ലയിലൊരു കിളിയൊച്ച,
മനസ്സൊരു കാടാവുമെങ്കിൽ
ഒരു പച്ചിലയാവാൻ-
കഴിയാതിരിയ്ക്കുന്നതെങ്ങിനെ.
സ്വപ്‌നങ്ങൾ ഇല്ലാത്ത നാളേയ്ക്കു
ഞാനെന്റെ സ്വപ്‌നങ്ങൾ
കാത്തു വയ്ക്കുമ്പോൾ
ഒരു വസന്തം മുഴുവനും
ഒരു പൂവിതൾ
അപഹരിച്ചിരിയ്ക്കുന്നു.